തിരുവനന്തപുരം:എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ നൽകാം. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർത്ഥികൾക്ക് 500/ രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷം 200/- (ഇരുനൂറ് രൂപാമാത്രം) രൂപയുടെയും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണം. സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം -12 എന്ന പേരിൽ അംഗീക്യത ബാങ്കിൽ നിന്നും എടുത്ത ഡിമാൻ്റ് ഡ്രാഫ്റ്റ് (ഡി.ഡി), മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിച്ചാൽ ലഭ്യമാകുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷകളിൽ നേരിയ സമയ...