തിരുവനന്തപുരം:ഹോമിയോ പിജി പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷന്റെ സമയം സെപ്റ്റംബർ 26ന് അവസാനിക്കും. വൈകിട്ട് 3വരെ ഓപ്ഷൻ നൽകാം.
ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷയും ഓപ്ഷനുകൾ രജിസ്‌ട്രേഷനുമുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്. പിജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സെപ്റ്റംബർ 23 വൈകിട്ട് 4 മണിക്കു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് http://cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...