തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ സീനിയർ അക്കാദമിക് കോർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ച് വർഷത്തെ അക്കാദമിക പരിചയവും, ഭരണ നിർവഹണത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പരിചയസമ്പന്നരായ ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്കൂൾ പ്രഥമധ്യാപകരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. അപേക്ഷകൾ ബയോഡേറ്റ സഹിതം ഡയറക്ടർ, എസ്.ഐ.ഇ.ടി, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സെപ്റ്റംബർ 25ന് മുമ്പ് സമർപ്പിക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...