മലപ്പുറം: നിപ്പ രോഗബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളിലും മമ്പാട്ടെ ഏഴാം വാർഡിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല, തിയറ്ററുകൾ അടച്ചിടണം, സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ അടക്കം പ്രവർത്തിക്കരുതെന്നാണു നിർദേശം. വണ്ടൂർ നടുവത്ത് 24കാരൻ മരിച്ചത് നിപ്പ ബാധിച്ചാണെനന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തുമണിമുതൽ വൈകിട്ട് ഏഴുമണി വരെ മാത്രമേ പ്രവർത്തിക്കൂ.
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...









