തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. സെപ്റ്റംബർ 11ന് പ്രസിദ്ധീകരിച്ച താത്കാലിക ലിസ്റ്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471 2525300.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...