തിരുവനന്തപുരം:ഡൽഹി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) UG-2024 വഴി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് http://ugadmission.uod.ac.in ലെ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) പോർട്ടലിൽ സീറ്റ് അലോട്ട്മെൻ്റ് ഫലങ്ങൾ പരിശോധിക്കാം.
സർവകലാശാലയ്ക്ക് കീഴിലെ 69 കോളജുകളിലും ഡിപ്പാർട്ട്‌മെൻ്റുകളിലും സെൻ്ററുകളിലുമായി ഏകദേശം 71,600 സീറ്റുകളിലേക്കാണ് (സൂപ്പർ ന്യൂമററി സീറ്റുകൾ ഒഴികെ) ഡൽഹി യൂണിവേഴ്‌സിറ്റി ഈ അധ്യയന വർഷത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
അലോട്മെന്റ് വഴി ലഭിച്ച സീറ്റുകളിൽ വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടണം. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://admission.uod.ac.in സന്ദർശിക്കുക.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...