തിരുവനന്തപുരം:സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോണിന്റെ മലബാർ മേഖലയിൽ ക്ലാർക്ക് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർ 15 വർഷത്തിൽ കൂടുതൽ സേവനമനുഷ്ടിച്ചിട്ടുള്ളവരും മാർക്കറ്റിങ് ആൻഡ് ലേയ്സൺ സ്കിൽസ് ഉള്ളവരുമായിരിക്കണം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ സഹിതം Kexconkerala2022@gmail.com എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. നിലവിലുള്ള കെക്സ്കോൺ യൂണിഫോം മാനുഫാച്റിങ് യൂണിറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ഇൻസ്പെക്ഷൻ നടത്തുക, കെക്സ്കോൺ മുഖേന വിവിധ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ള സെക്യൂരിറ്റി ഗാർഡ്, മറ്റ് ജോലിക്കാർ എന്നിവരുടെ ലേയ്സൺ ജോലികൾ ചെയ്യുകയും ആയത് കെക്സ്കോൺ ആസ്ഥാന കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യുക. പുതിയ ക്ലയന്റ്സ്, ബിസിനസ് അവസരങ്ങൾ കണ്ടെത്തുക തുടങ്ങിയവയായിരിക്കും ചുമതലകൾ. പ്രായപരിധി 50 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471 2320771
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...