പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

കോച്ചിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തെറ്റായ മാർഗം:എൻ.ആർ.നാരായണ മൂർത്തി

Sep 10, 2024 at 5:30 pm

Follow us on

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് നൽകുന്ന കോച്ചിങ് ക്ലാസുകൾക്കെതിരെ വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി.
വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ വിജയിക്കാൻ നൽകുന്ന കോച്ചിങ് ക്ലാസുകൾ ഫലപ്രദമായ മാർഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം. കോച്ചിങ് ക്ലാസുകളാണ് കുട്ടികളെ പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കുന്ന തെറ്റായ മാർഗമെന്ന് അദ്ദേഹം പറയുന്നു. സാധാരണ സ്കൂൾ ക്ലാസുകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും ഈ ബാഹ്യ ക്ലാസുകളെ ആശ്രയിക്കുന്നത്. കോച്ചിങ് ക്ലാസുകളിൽ പോകുന്ന ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ അധ്യാപകർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാറില്ല. കുട്ടികളെ പഠനപരമായി സഹായിക്കാൻ കഴിയാത്ത രക്ഷിതാക്കളാണ് കോച്ചിങ് സെൻ്ററുകളെ ഏക പരിഹാരമായി കാണുന്നത്. യഥാർത്ഥ ലോക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നിരീക്ഷണം, വിശകലനം, സിദ്ധാന്ത-പരിശോധനാ കഴിവുകൾ എന്നിവയിൽ വിദ്യാഭ്യാസം കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എങ്ങനെ പഠിക്കണമെന്ന് പഠിക്കുക എന്നതാണ്. മനഃപാഠമാക്കുന്നതിനുപകരം ഗ്രഹണവും വിമർശനാത്മക ചിന്തയും ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ അടിത്തറയായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്‌.

Follow us on

Related News