പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

Sep 9, 2024 at 6:04 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് ശനിയാഴ്‌ച പ്രവർത്തി ദിനമാക്കുന്നതിൽ അധ്യാപക -വിദ്യാർഥി സംഘടനകളുടെ ശക്തമായ എതിർപ്പ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർത്ത ഹിയറിങ്ങ് യോഗത്തിലാണ് അധിക പ്രവർത്തി ദിനത്തിനെതിരെ ശക്തമായ എതിർപ്പുയർന്നത്. സ്‌കൂളുകളിൽ 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ ഹൈകോടതി റദ്ദാക്കിയതിനെ തുടർന്നുള്ള കൂടിയാലോചനകൾക്കായാണ് യോഗം ചേർന്നത്. കേസിലെ ഹരജിക്കാരനായ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദാണ് ആദ്യം എതിർപ്പ് അറിയിച്ചത്. തിങ്കൾ മുതൽ വെള്ളിവരെ പ്രവൃത്തി ദിവസങ്ങളും ശനി, ഞായർ എന്നിവ അവധി ദിവസങ്ങളുമായി 200 ദിവസത്തിൽ കവിയാത്ത അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കണമെന്ന് കെപിഎസ്ടിഎ പ്രതിനിധികൾ ആവശ്യപ്പെട്ടു. ശനിയാഴ്ചകൾ അധ്യയന ദിനമാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്നും കെപിഎസ്ടിഎ പറഞ്ഞു. കേസിൽ കക്ഷികളായ കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ലയും യോഗത്തിനെത്തി. ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള നിർദേശവും മധ്യവേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടാനുള്ള നിർദേശത്തെയും ഇവർ എതിർത്തു. ഇക്കാര്യത്തിൽ ഹൈകോടതി വിധി നടപ്പാക്കണമെന്നും ഏതെങ്കിലും സ്വകാര്യ മാനേജ്മെന്റിൻ്റെ നിലപാടിനൊപ്പം സർക്കാർ ചേരരുതെന്നും അഭിപ്രായമുയർന്നു.


കോടതി ഉത്തരവ് അനുസരിച്ചാണ് ഹരജിക്കാരെയും ആദ്യകേസിലെ കക്ഷികളെയും അധ്യാപക, വിദ്യാർഥി, മാനേജ്മെന്റ് സംഘടന പ്രതിനിധികളെയും വിദ്യാഭ്യാസ വിചക്ഷണരെയും ശിശു മനഃശാസ്ത്രജ്ഞനെയും അടക്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഹിയറിങ് നടത്തിയത്.
കെഎടിഎഫിന് വേണ്ടി അബ്ദുൽ ഹഖ്, എകെഎസ്ടിയുവിന് വേണ്ടി ഒ.കെ ജയകൃഷ്ണൻ തുടങ്ങിയവരും ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള നിർദേശത്തെ എതിർത്തു. എസ്എഫ്ഐ, കെ.എസ്.യു, എഐഎസ്എഫ്, എബിവിപി എന്നീ വിദ്യാർഥി സംഘടനാ പ്രതിനിധികളും എതിർപ്പ് അറിയിച്ചു. 220 അധ്യയന ദിനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്കൂൾ മാനേജർ അഭിഭാഷകനൊപ്പമാണ് ഹിയറിങ്ങിൽ പങ്കെടുത്ത് വാദങ്ങൾ അവതരിപ്പിച്ചത്.

Follow us on

Related News