തൃശൂർ: പാലിയേറ്റിവ് കെയർ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിനുള്ള നടപടി ക്രമങ്ങൾ ആരോഗ്യ സർവകലാശാലയിൽ പുരോഗമിക്കുന്നതായി ‘പാലിയം ഇന്ത്യ’ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു. മെഡിക്കൽ അധ്യാപകരുടെ ദ്വിദിന ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശില്പശാല രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
മുപ്പതോളം മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ധ ർ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. ആറു മാസമായി തിരുവനന്തപുരത്തെ ‘പാലിയം ഇന്ത്യ’യുമായി സഹകരിച്ച് നടക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ സർവ കലാശാല കാമ്പസിൽ നടക്കുന്ന ദ്വിദിന സമാപന പരിപാടിക്ക് ഡോ. എം.എം. സുനിൽ കുമാർ, ഡോ. ആർ. സജിത്ത് കുമാർ, ഡോ. ഗീത ഗോവിന്ദരാജ്, ഡോ. കെ.എസ്. ഷാജി, ഡോ. വി.വി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...