തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 11,558 ഒഴിവുകളിൽ നിയമനത്തിന് ഒരുങ്ങുന്നു. നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് മുഴുവൻ ഒഴിവുകളും. സെപ്റ്റംബർ 14മുതൽ അപേക്ഷ സമർപ്പണം ആരംഭിക്കും. നിയമനവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകാനുള്ള സമയം ഒക്ടോബർ 13ന് അവസാനിക്കും. 500 രൂപയാണ് അപേക്ഷ ഫീസ്. പിന്നാക്ക, സംവരണ വിഭാഗങ്ങൾക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.
തസ്തികളും ഒഴിവുകളും
🔵ചീഫ് കൊമഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ. ആകെ 1736 ഒഴിവുകൾ.
🔵സ്റ്റേഷൻ മാസ്റ്റർ. ആകെ 994 ഒഴിവുകൾ.
🔵ഗുഡ്‌സ് ട്രെയിൻ മാനേജർ. ആകെ 3,144 ഒഴിവുകൾ.
🔵ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്. ആകെ 1507 ഒഴിവുകൾ.
🔵സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്. ആകെ 732 ഒഴിവുകൾ.
🔵കൊമ്മേഴ്ഷ്യൽ കം ടിക്കറ്റ് ക്ലാർക്ക്. ആകെ 2022 ഒഴിവുകൾ.
🔵അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്. ആകെ 361ഒഴിവുകൾ.
🔵ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്. ആകെ 990 ഒഴിവുകൾ.
🔵ട്രെയിൻസ് ക്ലാർക്ക്. ആകെ 72 ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് https://rrbapply.gov.in സന്ദർശിക്കുക.