തിരുവനന്തപുരം:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ നിയമനമാണ്.
ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും ഉണ്ട്. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 23ആണ്. കൂടുതൽ വിവരങ്ങൾക്ക്
https://nhai.gov.in/index.html സന്ദർശിക്കുക.
പ്രാരംഭ ഡെപ്യൂട്ടേഷൻ കാലയളവ് മൂന്ന് വർഷമാണ്. എൻഎച്ച്എഐ ചെയർമാന്റെ അനുമതിയോടെ ഒരു വർഷത്തേക്ക് നീട്ടിയേക്കും. തൃപ്‌തികരമായ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ 10 വർഷം വരെ ഡെപ്യൂട്ടേഷൻ നീട്ടിനൽകും.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...