പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷ സെപ്റ്റംബർ 8ന്: തുടക്കം കുറിക്കുന്നത് എസ്എൻ ഓപ്പൺ സർവകലാശാല

Sep 3, 2024 at 6:00 pm

Follow us on

കൊല്ലം:സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ബുക്ക്‌ എക്സാം സെപ്റ്റംബർ 8ന് നടക്കും. പരീക്ഷാ ഹാളിൽ ടെക്സ്റ്റ് ബുക്ക് തുറന്ന് വച്ച് പരീക്ഷ എഴുതാൻ ആദ്യ അവസരം ഒരുക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയാണ്. പിജി പരീക്ഷയിലാണ് ആദ്യത്തെ ഓപ്പൺ ബുക്ക് സമ്പ്രദായം നടപ്പാക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സിലബസും പരീക്ഷയും പരീഷ്ക്കരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ കോഴ്സിൽ സോഷ്യോളജി ഹിസ്റ്ററി വിഭാഗം മൂന്നാം സെമസ്റ്ററിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുക. പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നതിനും കേരള സർവ്വകലാശാല മുൻ സീനിയർ പ്രഫസർ ഡോ. അച്യുത്ശങ്കർ എസ് നായർ അധ്യക്ഷനായും പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് കൺവീനറുമായ വിദഗ്ധ സമിതി മാർഗ്ഗനിർദ്ദേശങ്ങളും ചോദ്യഘടനയും മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി. പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസിൻ്റെ നിർദ്ദേശത്തിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരവും നൽകി. 2023-24 അക്കാദമിക് വർഷം മുതൽ റെസ്ട്രിക്ടഡ് ടൈപ്പ് (Restricted type) ഓപ്പൺ ബുക്ക് പരീക്ഷയാണ് ആദ്യ ഘട്ടത്തിൽ സർവ്വകലാശാല നടപ്പിലാക്കുക. മൂല്യ നിർണ്ണയത്തിന് അധ്യാപകർക്കും പരിശീലനം നൽകും.

Follow us on

Related News