തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറി വരുന്ന കാര്യത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ നിന്നുള്ള പ്ലസ് ടു സർട്ടിഫിക്കറ്റുകളിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എഡ്യൂക്കേഷന്റെ വെബ്സൈറ്റിൽ കേരള ബോർഡ് ഓഫ് ഹയർസെക്കൻഡറി എജുക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി പ്രശ്നപരിഹാരം കാണാനുള്ള നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇക്കാരണങ്ങൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് ചില തടസങ്ങൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് മന്ത്രിയുടെ നടപടി. മുമ്പും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്. ആ സമയത്തൊക്കെ ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കേന്ദ്രതലത്തിൽ ഇതുവരെ പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ല.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...