തേഞ്ഞിപ്പലം:പിജി ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് കാലിക്കറ്റ് സർവകലാശാല. 2024 – 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി. ജി. ക്യാപ് – 2024) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി പുനഃപ്രസിദ്ധീകരിക്കേണ്ടതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബർ മൂന്നിന് ശേഷം ആയിരിക്കും. വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കേണ്ടതും പരാതികൾ ഉള്ളപക്ഷം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്കുള്ളിൽ പരാതികൾ pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതുമാണ്.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...