തിരുവനന്തപുരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് സർക്കാർ നേരിട്ട് നടത്തുന്ന മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന് നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ആർക്കും പങ്കെടുക്കാം. എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ വെച്ചാണ് നിയുക്തി 2024 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കാണ് അവസരം.
തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8921916220, 8304057735, 7012212473 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം
തിരുവനന്തപുരം:നവംബർ 14മുതൽ 17വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ...