പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ് മീറ്റ്

Aug 20, 2024 at 2:32 pm

Follow us on

മലപ്പുറം:ഐആർസിഎസ്, ജൂനിയർ റെഡ് ക്രോസ് (ജെആർസി) എന്നിവയുടെ നേതൃത്വത്തിൽ ജെആർസി കൗൺസിലർമാർക്കായി ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലകളിലെ കൗൺസിലർമാർക്കായാണ് പരിപാടി സംഘടിപ്പിച്ചത്. തുറക്കൽ HMHS ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം വിദ്യാഭ്യാസ ജില്ല DEO കെ.ഗീതാകുമാരി നിർവഹിച്ചു. ഐആർസി എസ് ചെയർമാൻ ജി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഈ അധ്യയന വർഷത്തിലെ മലപ്പുറം ജില്ല ജെആർസി പ്രവർത്തന കലണ്ടർ
ജില്ല കോ-ഓർഡിനേറ്റർ എ.ഷഫ്‌ന അവതരിപ്പിച്ചു.
ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടിനുള്ള നിലമ്പുർ ഉപജില്ലയുടെ ഫണ്ട് മമ്പാട് GVHSS ലെ JRC കൗൺസിലർ കുദ്റത്തുള്ള മാസ്റ്ററിൽ നിന്ന് DEO ഏറ്റുവാങ്ങി. IRCS ജില്ലാ സെക്രട്ടറി വാസു മലപ്പുറം ജില്ലാ IRCS -JRC ഇൻചാർജ് പ്രൈം സൺ, IRCS ഏറനാട് താലൂക്ക് കമ്മിറ്റി ചെയർമാൻ ഹുസൈൻവല്ലാഞ്ചിറ, HMSHS മാനേജർ കെ എം അബ്ദുൽ ഷുക്കൂർ, തുറക്കൽ HMSHS പ്രാധാന അദ്ധ്യാപകൻ ഇൻ ചാർജ് അഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. JRC മലപ്പുറം ജില്ല JRC കോ ഓർഡിനേറ്റർ എ ഷഫ്‌ന സ്വാഗതവും JRC മഞ്ചേരി ഉപജില്ല കോഡിനേറ്റർ പി ഷഫീഖ് നന്ദിയും പറഞ്ഞു.
പി വാസു IRCS നെയും നൻസാർ JRC യെയും പരിചയപ്പെടുത്തി. ലീഡർഷിപ്പ് സ്കിൽ എന്ന വിഷയത്തിൽ ആന്റോ ഡൈൻ ക്ലാസിന് നേതൃത്വം നൽകി.

Follow us on

Related News