പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

Aug 13, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് വർക് ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുക, സ്കൂളിൽ ചേരുന്നത് മുതൽ സ്കൂൾകാലം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ ആരോഗ്യം വിലയിരുത്തുക, ഓരോ വിഭാഗത്തിനും ആരോഗ്യ പരിശോധനകൾക്കും ഇടപെടലുകൾക്കും അനുയോജ്യമായ സമീപനം കൈക്കൊള്ളുക തുടങ്ങിയവ എങ്ങിനെ സാധ്യമാക്കാം എന്ന കാര്യമാണ് വർക് ഷോപ്പ് ചർച്ച ചെയ്തത്. വർക്ഷോപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.


വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യവും വികസനവും നിരീക്ഷിക്കുന്നതിന് മെഡിക്കൽ ചെക്കപ്പുകൾ, ദന്ത ശുചിത്വം ഉറപ്പാക്കാനും ദന്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ പരിഹരിക്കാനും ഡെൻ്റൽ ചെക്കപ്പുകൾ, വിദ്യാർത്ഥികളുടെ പഠനത്തെയും ജീവിത നിലവാരത്തെയും ബാധിച്ചേക്കാവുന്ന കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് നേത്ര പരിശോധന,തടയാവുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും കുട്ടികൾ സുരക്ഷിതരും ആരോഗ്യമുള്ളവരുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നു.കൗമാര വിദ്യാർത്ഥികൾക്ക്, അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മാറ്റങ്ങളും ഉൾക്കൊള്ളാൻ പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകളും പരിപാടി വിഭാവനം ചെയ്യുന്നു. ഐഎംഎ ജോയിന്റ് സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ് നന്ദി പറഞ്ഞ ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.

Follow us on

Related News