പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

Aug 13, 2024 at 6:30 pm

Follow us on

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈകീട്ട് 5 മണിക്ക് മുമ്പായി നൽകുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. സെൻറർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിൽ ആകെ 1 ഒഴിവാണുള്ളത്. 55 വയസ്സാണ് പ്രായ പരിധി. അപേക്ഷകർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ, മൈക്രോസോഫ്റ്റ് ഓഫീസിൽ പ്രാവീണ്യം (വേഡ്, എക്സൽ) പ്രൊഫഷണൽ സ്ഥാപനത്തിൽ സമാനമായ റോളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവരായിരിക്കണം.

ഉദ്യോഗാർഥികൾ ഓഫീസ് സമയത്തിനപ്പുറത്തേക്ക് ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും സഞ്ചരിക്കാൻ തയ്യാറുണ്ടായിരിക്കണം. 35000 രൂപയാണ് പ്രതിമാസ ശമ്പളം.

ഉദ്യോഗാർഥികൾക്ക് സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെൻ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.

Follow us on

Related News