തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റിൽ വിവിധ വിഭാഗങ്ങളിലായുള്ള 312 ഒഴിവുകളിലേക്ക് ആഗസ്റ്റ് 25വരെ അപേക്ഷിക്കാം. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച് ഓൺലൈനായി അപേക്ഷ നൽകാം. 35,400 രൂപ മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. 18 മുതൽ 30 വയസ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്.
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: ഹിന്ദിയിൽ പിജി (ഇംഗ്ലീഷ് ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കിൽ ഇംഗ്ലീഷിൽ പിജി (ഹിന്ദി നിർബന്ധമായും അല്ലെങ്കിൽ ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള പിജി ( ഹിന്ദി മീഡിയത്തിൽ പഠനം. ഇംഗ്ലീഷ് നിർബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം). അല്ലെങ്കിൽ പിജി (ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരിക്കണം. ഹിന്ദി ഭാഷ നിർബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം). “
സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ: ഇംഗ്ലീഷ് ഭാഷ നിർബന്ധമോ, ഐച്ഛിക വിഷയമായോ ഉള്ള ഹിന്ദിയിൽ പിജി. അല്ലെങ്കിൽ ഇംഗ്ലീഷിൽ പിജി (ഹിന്ദി ഭാഷ നിർബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം). അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള പിജി (ഹിന്ദി മീഡിയത്തിൽ പഠിച്ചിരിക്കണം. ഇംഗ്ലീഷ് നിർബന്ധമോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം).
എസ്.സി, എസ്.ടി, വനിതകൾ, പിഡബ്ല്യൂബിഡി, വിമുക്ത ഭടൻമാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ ഫീസായി 100 രൂപ ഓൺലൈനായി അടയ്ക്കണം.