വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങല്ലിച്ചു നിൽക്കുന്ന വയനാട്ടിലെ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും ഒപ്പം നേരിയ ചലനവും ഉണ്ടായതായി നാട്ടുകാർ. വൈത്തിരി, ബത്തേരി താലൂക്കിലെ അമ്പലവയൽ അമ്പുകുത്തി, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ, നെന്മേനി ഉൾപ്പെടെയുള്ള വിവിധയിടങ്ങളിലാണ് ഈ പ്രതിഭാ സംഅനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം. ചിലയിടത്ത് വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. റവന്യൂ അധികൃതരടക്കമുള്ളവർ സംഭവം പരിശോധിച്ച് വരുന്നതായും പ്രദേശത്തെ സ്‌കൂളിന് അവധി നൽകിയതായും ആളുകളെ താൽക്കാലികമായി മാറ്റിയേക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









