തിരുവനന്തപുരം:മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഉടൻ തയ്യാറാക്കും. ഇതിനായി വിദ്യാർഥികൾ നീറ്റ് -യുജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം. സ്കോർ ഓഗസ്റ്റ് 11ന് രാത്രി 11.59നകം ഫലം നൽകണം. സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അ നുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമീഷണർക്ക് KEAM 2024 പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുയും നീറ്റ് (യുജി)പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികളാണ്
http://cee.kerala.gov.in വഴി നീറ്റ് ഫലം സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം പരീക്ഷാഫലം സമർപ്പിക്കാത്ത അപേക്ഷകരെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. കൂടുതൽ വിവ രങ്ങൾക്ക് വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ : 04712525300
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...