പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

Aug 8, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ, പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷം പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പള സ്കെയിൽ 60900-103600. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം, കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരം നിശ്ചിത മാതൃകയിൽ ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://kerafed.com, ഫോൺ: 0471 2322736, 2320504

Follow us on

Related News