തിരുവനന്തപുരം:സംസ്ഥാനത്ത് നടത്തുന്ന സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സംസ്ഥാനതലത്തിൽ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. സംസ്ഥാനതല കലോത്സവങ്ങൾ തർക്കവേദിയാകുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ അവസാനിപ്പിക്കാമെന്നും കലോത്സവങ്ങൾ സമ്പന്നതയുടെ പര്യായമായി മാറിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...