പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എട്ടാം ക്ലാസ് മുതൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

Aug 7, 2024 at 12:25 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് എട്ടാം ക്ലാസ് മുതൽ ഓൾ പാസ് സമ്പ്രദായം നിർത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊണ്ടു. പുതിയ സമ്പ്രദായം ഈ വർഷം മുതൽ നടപ്പാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഉണ്ടാവില്ല. പത്താം ക്ലാസ്സിൽ ഈ രീതി നടപ്പാക്കുക 2026- 27 അധ്യയന വർഷത്തിലാകും. 2026-27ൽ എസ്എസ്എൽസി പരീക്ഷയിലും മിനിമം മാർക്ക് നടപ്പാക്കും. ഹൈസ്കൂൾ വിഭാഗത്തിലെ 8,9 ക്ലാസുകളിൽ ഇനിമുതൽ ഓൾ പാസ് ഉണ്ടാകില്ല. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പിന്നീട് 10-ാം ക്ലാസിലും മിനിമം മാർക്കും നിർബന്ധമാക്കും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ മാറ്റത്തിനുള്ള തീരുമാനം. ഇന്റേണൽ മാർക്ക് കൂടുതൽ നൽകുന്നതും ഓൾ പാസും മൂലം സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ഇക്കഴിഞ്ഞ വിദ്യാഭ്യാസ കോൺക്ലേവിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീരുമാനം പത്താം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് നിർബന്ധമാക്കും. ഇതേ രീതി എട്ടാം ക്ലാസിലും ഒമ്പതിലും നടപ്പാക്കും.

Follow us on

Related News