പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

Aug 6, 2024 at 10:00 am

Follow us on

തിരുവനന്തപുരം :ഹൈസ്ക്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. തൊഴിൽ പഠനത്തിന് ഊന്നൽ നൽകിയുള്ളതാണ് പുതിയ പാഠ്യപദ്ധതി. എട്ടാംക്ലാസ് മുതൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കണമെന്നും ഒൻപതുമുതൽ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് നിർദേശം. 11,12 ക്ലാസുകളിൽ വിഷയാധിഷ്ഠിത പഠനത്തിനൊപ്പം കുട്ടികളുടെ പ്രത്യേക അഭിരുചിയനുസരിച്ചുള്ള തൊഴിൽപഠനവും ഉൾപ്പെടുത്തും. പ്രീസ്‌കൂൾ മുതൽ 12 വരെ പഠിപ്പിക്കുന്ന മുഴുവൻപേരെയും അധ്യാപകരെന്ന ഒറ്റനിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോൾ സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തിൽ ഉൾപ്പെടുത്തി റഫറണ്ടം നടത്തണമെന്നും ശുപാർശയിലുണ്ട്. നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപക സംഘടനകൾക്കേ അംഗീകാരം നൽകാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ. അധ്യാപകസംഘടനകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണമെന്നതാണ് നിബന്ധന. 18 ശതമാനത്തിൽ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.

Follow us on

Related News