പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി.ശിവന്‍കുട്ടി

Aug 5, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:കെട്ടികിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതുകൊണ്ട് അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള മേഖലാതല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘ കാലമായി തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് വിവിധ മേഖലകളിലായി നടത്തുന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒഴികെയുള്ളവയില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫയലുകളാണ് കൊല്ലം മേഖലാ തല അദാലത്തില്‍ പരിഗണിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ എസ്.ഷാനവാസ് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അദാലത്തില്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ചു. അദാലത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവുകള്‍ മന്ത്രി കൈമാറി. മേഖലാതല അദാലത്തുകള്‍ക്കു ശേഷം സംസ്ഥാന തലത്തിലും അദാലത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു. സുജിത് വിജയന്‍പിള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജി.എസ്.ജയലാല്‍ എം.എല്‍., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടി റാണി ജോര്‍ജ്ജ് സ്വാഗതവും ഡയറക്ടര്‍ എസ്.ഷാനവാസ് നന്ദിയും പറഞ്ഞു.

Follow us on

Related News