കണ്ണൂർ:2024-25 അധ്യയന വർഷത്തെ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ മാറ്റി വെച്ച പ്രവേശന പ്രവേശന പരീക്ഷ 07/08/2024 തീയതി രാവിലെ 10:30 ന് ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ വെച്ച് നടത്തപ്പെടുന്നതാണ്.
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
🌐കാല വർഷക്കെടുതികൾ മൂലം മാറ്റി വെച്ച 31.07.2024, 02.08.2024 തീയതികളിലെ നാലാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകൾ യഥാക്രമം 07.08.2024, 09.08.2024 തീയതികളിൽ നടക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല. 31.07.2024 ന് പയ്യന്നൂർ കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫോർമാറ്റിക്സ് (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷ 07.08.2024 ലേക്കും ഗവ. ബ്രണ്ണൻ കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം എസ് സി ബോട്ടണി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷ 08.08.2024 ലേക്കും മാറ്റി വച്ചിരിക്കുന്നു.
പരീക്ഷാഫലം
മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 -2016 അഡ്മിഷൻ) നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 16.08.2024 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്) – നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 17/ 08/ 2024 ന് വൈകന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയുo അഞ്ചാം സെമസ്റ്റർ എം സി എ (സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്/ മേഴ്‌സി ചാൻസ്) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 16-08-2024 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ
🌐കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 08/08/2024 ന് രാവിലെ 11മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 08/08/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ എത്തണം. ഫോൺ: 9447649820
കണ്ണൂർ സർവ്വകലാശാല മ്യൂസിക് പഠനവകുപ്പിൽ എം എ മ്യൂസിക് പ്രോഗ്രാമിന് ഇ ഡബ്ള്യൂ എസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 07-08-2024 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിന് എസ് സി/ എസ് ടി/ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 07.08.2024 രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9663749475
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 07.08.2024 ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സി എം എസ് മാങ്ങാട്ടുപറമ്പ, സി എം എസ് നീലേശ്വരം എന്നീ സെൻററുകളിൽ എം ബി എ പ്രോഗ്രാമിന് (2024-25 പ്രവേശനം) സ്പോട്ട് അഡ്മിഷൻ 07.08.2024 രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ വെച്ച് നടത്തുന്നതാണ്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ ഐടി എഡ്യൂക്കേഷൻ സെന്ററിൽ എംസിഎ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ ടി ഇ സി, പാലയാട് ക്യാമ്പസിൽ എത്തണം.