പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

Jul 29, 2024 at 11:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ. 2 വർഷം മുൻപ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭാ തീരുമാനത്തിന് ശേഷം റിപ്പോർട്ട് പരസ്യപ്പെടുത്തും. 2022 സെപ്റ്റംബർ 8ന് സമർപ്പിച്ച റിപ്പോർട്ടാണ് സർക്കാർ പരിഗണിക്കുന്നത്. 2019ൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചും കൂടുതൽ പരിഷ്‌രണ നിർദേശങ്ങളും ഉൾപ്പെടുന്നതാണ് 2022ൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനം അടക്കമുള്ള നിർണ്ണായക നിർദേശങ്ങൾ അടങ്ങിയതാണ് അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നടപ്പാക്കുന്ന തു സംബന്ധിച്ചു പഠിക്കാൻ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ചട്ട ഭേദഗതിയുടെ കരട് തയാറാക്കാനും കമ്മിറ്റിയെ നി യോഗിച്ചിരുന്നു. കമ്മിറ്റി കരട് തയാറാക്കി നൽകിയെങ്കിലും അതിനും ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. റിപ്പോർട്ട് സർക്കാർ പരിഗണിക്കാത്തത്തിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ അംഗീകാരത്തോടെ പരസ്യപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

Follow us on

Related News