പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

Jul 29, 2024 at 7:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്‌ടിലുള്ള ജീവനക്കാർ ശമ്പളം കിട്ടാതെ വലയുന്നു. 5000ത്തിൽ പരം ജീവനക്കാരാണ് മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാർ പദ്ധ തിവിഹിതം അനുവദിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എന്നാൽ കേന്ദ്ര സർ ക്കാരിൻ്റെ ‘പിഎം ശ്രീ’ പദ്ധതിയിൽ കേരളം ഇതുവരെ ചേരാത്തതാണ് പണം ലഭിക്കാൻ തടസമാകുന്നത്.
സമഗ്ര ശിക്ഷാ കേരള ഫണ്ടിന്റെ 60ശതമാനം കേന്ദ്ര സർക്കാരും 40ശതമാനം സംസ്‌ഥാന സർക്കാരുമാണ് വഹി ക്കുന്നത്. ഇതിൽ കേന്ദ്രവിഹിതമായ 168 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ശമ്പളം വൈകാൻ തുടങ്ങിയത്. ജൂലൈ മാസാവസാനമായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാണ് പരാതി. അടു ത്തമാസത്തെ ശമ്പളവിതരണ ത്തിനുള്ള നടപടിക്രമങ്ങളും ഇതേ തുടർന്ന് വൈകുകയാണ്.
ഭിന്നശേഷി വിദ്യാർഥികൾക്കാ യുള്ള സ്പെഷൽ എജ്യുക്കേറ്റർ മാർ, സ്പെഷലിസ്റ്റ‌് അധ്യാപകർ, ക്ലസ്റ്റ‌ർ കോഓർഡിനേറ്റർ, എംഐഎസ് കോഓർഡിനേറ്റർ, അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡ ന്റ്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി നാലായിരത്തോളം പേരും കരാർ അടി സ്‌ഥാനത്തിൽ ജോലി ചെയ്യുന്ന വരാണ്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു ഡപ്യുട്ടേഷനിലെത്തിയ രണ്ടായിരത്തോളം അധ്യാപകർക്കും ശമ്പളം ലഭിച്ചിട്ടില്ല.

Follow us on

Related News