പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

Jul 29, 2024 at 2:00 pm

Follow us on

  

തിരുവനന്തപുരം:കേരള പൊലീസിൽ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ എന്‍സിഎ നിയമനമാണ്. പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. പി.എസ്.സി വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഓഗസ്റ്റ് 14 വരെ നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://thulasi.psc.kerala.gov.in/thulasi/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 18 മുതല്‍ 29 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 2.1.1995നും 1.1.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

Follow us on

Related News