പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

Jul 29, 2024 at 1:30 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം)/അസിസ്റ്റന്റ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം)/ഡാക്ക് സേവക് (പോസ്റ്റ്‌മാൻ) തസ്‌തികകളിൽ താൽക്കാലിക നിയമനത്തിനാണ് അവസരം. വിവിധ സംസ്ഥാനങ്ങളിലായി ആകെ 44,222 ഒഴിവുകൾ ഉണ്ട്. ഇതിൽ 2433 ഒഴിവുകൾ കേരളത്തിലാണ്. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ്/എസ്എസ്എൽസി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പത്താം ക്ലാസ് വരെ പഠിച്ചവരാകണം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. സൈക്കിൾ സവാരിയും പഠിച്ചിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 വയസ് മുതൽ 40 വരെയാണ്. പട്ടികജാതി, ർഗക്കാർക്ക് 5വർഷവും ഒ.ബി.സിക്കാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപയാണ്. വനിതകൾ/ ട്രാൻസ്വിമെൻ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫീസ് ഇല്ല. യോഗ്യതയുടെയും പരീക്ഷയുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവർ അതത് പോസ്റ്റോഫിസിന്റെ പരിധിയിൽ താമസിക്കണം.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കും ഡാക്ക് സേവകർക്കും 10,000മുതൽ 24470 രൂപയുമാണ് ശമ്പളം എസ്.സി/ എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമനത്തിൽ സംവരണാനുകൂല്യം ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 5വരെ നൽകാം. നിയമന വിജ്ഞാപനം
http://indiapostgdsonline.gov.in വഴി പരിശോധിക്കാം.

Follow us on

Related News