പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

Jul 17, 2024 at 9:00 am

Follow us on

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം, ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം എന്നിവയാണ് സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലേക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത. ജേണലിസത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. കൂടാതെ സബ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നത് മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധ സർക്കാർ സ്‌ഥാപനങ്ങളിൽ പിആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷ പരിചയം അപേക്ഷകന് ഉണ്ടായിരിക്കണം. പ്ലസ് ടു, വീഡിയോ എഡിറ്റിങ് ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ജയം എന്നിവയാണ് കണ്ടന്റ് എഡിറ്റർ തസ്തികയിലേക്കുള്ള യോഗ്യത. ഒരാൾക്ക് ഒരു
തസ്തിക്കേയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. വിശദ വിവരങ്ങൾക്ക് http://prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News