തിരുവനന്തപുരം: മുംബൈയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസർച്ച് (ഐ. ജി. ഐ ഡി. ആർ )ഈ വർഷം നടത്തുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പി എച്ച് ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെ 12/7/2024 ആണ് . ഇക്കണോമിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, എനർജി-എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് എക്സ്ചേഞ്ച് എന്നിവയിലാണ് ഗവേഷണപഠനം. എക്കണോമിക്സ്/ ഡെവലപ്മെന്റ് സ്റ്റഡീസ്/ സ്റ്റാറ്റിസ്റ്റിക്സ്/എൻവയോണ്മെന്റൽ സയൻസ് / സയൻസ് /ഫിസിക്സ് /മാതമെറ്റിക്സ് / മാനേജ്മെന്റ് /എഞ്ചിനീയറിംഗ് എന്നിവയിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദ വും 75% മാർക്കിൽ കുറയാതെ നാലുവർഷ ബി എ /ബി എസ് സി /ബി സ്റ്റാറ്റ് /ബി ടെക് ബിരുദം എന്നിങ്ങനെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/ എസ്.ടി/ ഒ.ബി.സി-എൻ.സി.എൽ/ ഇ.ഡബ്ലിയു.എസ്/പി.ഡബ്ലു. ഡി വിഭാഗങ്ങൾക്ക് മാർക്കിൽ 5 ശത മാനം ഇളവ് ലഭിക്കും.വിശദ വിവരങ്ങൾക്ക് http://igidr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...