കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് നടത്തുന്ന ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം. സിവില്‍ എന്‍ജിനീയറിങ് , ലാന്‍ഡ് സര്‍വേയിങ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ആധുനിക സര്‍വേയിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ തൊഴില്‍ അധിഷ്ഠിത പരിശീലനമാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകള്‍ ജൂലൈ 20 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://ses.mgu.ac.in) ഫോണ്‍-8848343200, 8590282951, 9446767451, 6282023170

പഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനം
തിരുവനന്തപുരം: പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ തുടർന്ന് സംസ്ഥാനത്തെ...