പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചുഎസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാംഎസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളുംസംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽ

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

Jul 10, 2024 at 8:00 pm

Follow us on

തിരുവനന്തപുരം :കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയിൽ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലന പ്രോഗ്രാമായ ഹെൽത്ത്‌ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള കോഴ്‌സുകൾ ഓൺലൈനായാണ് നടത്തുന്നത്. എൻജിനിയറിങ് – സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനിയറിങ് വിഷയത്തിൽ മൂന്നുവർഷ ഡിപ്ലോമയുള്ളവർ, അവസാനവർഷ ഫലം കാത്തിരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്കോളർഷിപ്പ്, കാഷ് ബാക്ക് എന്നിവയോടൊപ്പം ലിങ്ക്ഡ് ഇൻ ലേണിങ്ങിന്റെ 12,000 രൂപയോളം വിലമതിക്കുന്ന മൂന്നുമാസ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

മെഡിക്കൽ ടെക്‌നോളജി മേഖലയിൽ വിദഗ്ധരുടെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തുന്നതാണ് ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജി പ്രോഗ്രാം. കംപ്യൂട്ടർ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനിയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മൂന്നു മാസം നീണ്ടു നിൽക്കുന്ന കോഴ്സ് ആണിത്.കണ്ണൂരിലെ കാൻസർ സെന്റർ ക്യാമ്പസ്സിൽ ആണ് നടക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.സി.ടി. അക്കാദമിയും മലബാർ കാൻസർ സെന്ററും സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും. പഠനശേഷം വിദ്യാർഥികൾക്ക് സസ്റ്റൈപെൻഡോഡ് കൂടെ ഇന്റേൺഷിപ് സൗകര്യം ഒരുക്കും. ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://ictkerala.org/open-courses എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News