തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1, സംസ്‌കൃതം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, സുവോളജി-1, ഫിസിക്‌സ്-1, കംപ്യൂട്ടര്‍ സയന്‍സ്-1, ജിയോളജി-1, സൈക്കോളജി-1, മാനേജ്മെന്റ്-1 എന്നീ വിഷയങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലായ് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം-2, ട്രെയിനിങ് അസിസ്റ്റന്റ്-1 എന്നീ വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ തപാലായി സമർപ്പിക്കണം. ജൂലൈ 15 ആണ് അവസാന തീയതി. മെഡിക്കല്‍ അറ്റന്‍ഡര്‍ വിഭാഗത്തിൽ 1 ഒഴിവിൽ അപേക്ഷ തപാലായി അയക്കണം. ജൂലായ് 18 വരെ ആണ് അവസാനത്തീയതി.വിശദവിവരങ്ങൾക്ക് http://keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...