പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

Jul 10, 2024 at 5:00 pm

Follow us on

തിരുവനന്തപുരം: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്റ്റൈപ്പന്റ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. കേരളത്തിൽ 9 ഒഴിവാണുള്ളത് (ജനറൽ -7, ഒ ബി.സി.-2). ഒരു വര്‍ഷമാണ് പരിശീലനം. അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍ നിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ ഏതു സംസ്ഥാനത്തെക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസ്സിലാക്കാനും അറിയണം. പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്‌ളാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഈ ഭാഷ പഠിച്ചതായി തെളിയുക്കുന്നതിനു ഹാജരാക്കണം. ഹാജരാക്കാത്തവര്‍ ഈ ഭാഷയിലെ പരിജ്ഞാനം തെളിയിക്കുന്ന പരീക്ഷ കൂടി അഭിമുഖീകരിക്കണം. 2024 ജൂലായ് ഒന്നിന് 20-28 ആണ് പ്രായപരിധി . അപേക്ഷകര്‍ 02.07.1996-നും 01.07.2004-നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ വര്‍ഷത്തെ (എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം) ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് (എസ്.സി., എസ്.ടി-40, ഒ.ബി.സി.-38) അപേക്ഷിക്കാം. എഴുത്തുപരീക്ഷ നടത്തിയാരിക്കും തിരഞ്ഞെടുക്കുക. അപേക്ഷ എൻ. ടി. എസ് പോർട്ടലായ https://nats.education.gov.in വഴി രജിസ്റ്റർ ചെയ്യണം. ജൂലൈ 16 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://ucobank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News