പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

കേരളത്തിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളജുകളിൽ വിജ്ഞാനോത്സവം

Jul 1, 2024 at 7:38 am

Follow us on

തിരുവനന്തപുരം:കേരളത്തിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം. കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ആർ.ബിന്ദു അധ്യക്ഷയാകും. നവാഗത വിദ്യാർഥികളെ കോളജ് അധികൃതരും മുതിർന്ന വിദ്യാർഥികളും ചേർന്ന് സ്വീകരിക്കുകയും കോഴ്സിനെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്ന രീതിയിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സ വത്തോടെയാണ് പരിഷ്കരിച്ച ബിരുദ കോഴ്സുകൾക്ക് തുടക്കമാകുക. കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിലെ കോളജുകളിലും പഠന കേന്ദ്രങ്ങളിലുമാണ് നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് തുടക്കമാകുന്നത്.


മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുള്ള അവസരം നിലനിർത്തിയാണ് ഓണേഴ്‌സ് ബിരുദം നൽകുന്ന നാല് വർഷ കോഴ്സിന് തുടക്കമാകു ന്നത്. നാല് വർഷ ഓണേഴ്‌സ് ബിരുദം പൂർത്തിയാ ക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരുവർഷം കൊണ്ട് പി.ജി പൂർത്തിയാക്കാനുമാകും.ഗവേഷണം കൂടി നാല് വർഷ കോഴ്സിന്റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർ ച്ച് ബിരുദമാണ് നൽകുക. ഇവർക്ക് പി.ജിയി ല്ലാതെ നേരിട്ട് പിഎച്ച്.ഡി പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും. മൂന്ന് തരം ബിരുദ കോഴ്സുകളിലേക്കും വിദ്യാർഥി കൾക്ക് ഇഷ്ടവും അഭിരുചിയുമനുസരിച്ച് നീ ങ്ങാൻ സാധിക്കുന്ന പാഠ്യപദ്ധതിയോടെയാ ണ് കേരളം നാല് വർഷ ബിരുദ കോഴ്സിലേ ക്ക് പ്രവേശിക്കുന്നത്.

Follow us on

Related News