തിരുവനന്തപുരം:കേരളത്തില്‍ പത്താംക്ലാസ് ജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഒരു പൊതു പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പണ്ട് പത്താം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് നേടാൻ വലിയ പ്രയാസമാണ്. ഇന്ന് പത്താം ക്ലാസ് എന്നാൽ ഓൾ പാസ്സ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ പത്താം ക്ലാസിൽ 50ശതമാനം പേരെ ഇപ്പോൾ ജയിക്കുന്നുള്ളു എങ്കിൽ റിസൾട്ട് വന്ന അടുത്ത നിമിഷം സർക്കാർ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ച് നടക്കും. അവർ പറയുക സർക്കാർ പരാജയമാണെന്നാണ്. എല്ലാവരെയും പാസാക്കി വിടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന്...