തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. കരകൗശലവിദ്യ, പെയിന്റിങ്, ഡ്രോയിംഗ്, വസ്ത്രാലങ്കാരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങളിൽ സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാം രണ്ടു സെമസ്റ്ററുകളായിട്ടാണ് നടത്തുന്നത്. തിയറി പ്രാക്ടിക്കൽ ക്ലാസുകൾ തിരുവനന്തപുരത്ത് എസ്.ആർ.സി ആസ്ഥാനത്ത് നടത്തുന്നതാണ്. ലാവണ്ടർ ആർട്ട് ആൻഡ് ക്രാഫ്റ്റ് അക്കാദമി, തിരുവനന്തപുരം (8891105888) ആണ് ഈ പ്രോഗ്രാമിന്റെ അക്കാദമിക് പങ്കാളി. ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം : ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സസ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം – 33. ഫോൺ : 0471 2325101, 8281114464, 8891105888. വിശദാംശങ്ങൾ http://srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...