പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

Jun 29, 2024 at 4:23 pm

Follow us on

തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സേവനം പൊതുവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സേവന തൽപരരായ എല്ലാ വിരമിച്ച അധ്യാപകർക്കും അധ്യാപക ബാങ്കിന്റെ ഭാഗമാകാം. റിട്ടയർഡ് അധ്യാപകരുടെ അറിവും വിജ്ജ്ഞാനവും പ്രയോജനപ്പെടുത്തണം എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. റിട്ടയർ ചെയ്ത അധ്യാപകരുടെ വിരമിക്കൽ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗം വളരെ സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്കോ അനധ്യാപകർക്കോ യാതൊരുവിധ ദോഷവും സംഭവിക്കില്ല. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നൽകുന്നു. ആർക്കും ഒരു ആനുകൂല്യവും നഷ്ടമാകില്ല.


ക്ലസ്റ്റർ യോഗങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്. ഒരു വിഭാഗം അധ്യാപകർ ക്‌ളസ്റ്റർ യോഗം ബഹിഷ്കരിച്ചു, അവരും യോഗത്തിലൂടെ കടന്നുപോകേണ്ടി വരും. ചങ്ങനാശ്ശേരിയിലെ ഒരു സ്കൂളിലെ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവിൽ അനുചിതമായ ചില പരാമർശങ്ങൾ കടന്നുകൂടിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉത്തരവിറക്കാൻ ഒരു ഉദ്യോഗസ്ഥനും അവകാശമില്ല. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News