തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറം അടക്കമുള്ള ജില്ലകളിൽ സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത് നിൽക്കുന്നതിൽ പ്രതിഷേധിച്ചും കെ.എസ്.യു നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നടപടിക്കെതിരെയുമാണ് വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായി പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദിനാഹ്വാനം ചെയ്തിട്ടുള്ളത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തുണ്ട്. ഇന്നലെ നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രി വിവിധ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുന്നുണ്ട്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...