പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

Jun 23, 2024 at 9:30 am

Follow us on

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി വി. ശിവൻകുട്ടി സംഘടനകളുമായി ചർച്ച നടത്തും. ജൂൺ 25ന് ഉച്ചയ്ക്ക് 2ന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് ചർച്ച. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധവുമായി മാർച്ചുമായി എസ്എഫ്ഐയും രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (24-06-24) മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച‌ രാവിലെ 10ന് മലപ്പുറം കലക്ട‌റേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുക. സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം മനസിലാക്കി എസ്എഫ്ഐയും സമരത്തിനിറങ്ങുന്നത്. മൂന്നാം അലോട്മെന്റ് പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം നേടാൻ കഴിയാതെ പുറത്ത് നിൽക്കുകയാണ്.

Follow us on

Related News