മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (24-06-24) മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച രാവിലെ 10ന് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുക. സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം മനസിലാക്കി എസ്എഫ്ഐയും സമരത്തിനിറങ്ങുന്നത്.
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടി
തിരുവനന്തപുരം:കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന...








