പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

Jun 23, 2024 at 4:30 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ ആരംഭിക്കും. 3 മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാക്കിയാക്കിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ആകെ അപേക്ഷ സമർപ്പിച്ച 4,21,621 പേരില്‍ 2,68,192 വിദ്യാർത്ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷൻ നല്‍കിയാതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമ്പോൾ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികളാണ്. വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റ്കളിലൂടെ ഇവർക്ക് പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്ലാസ് നാളെ തുടങ്ങിയശേഷം ജൂലൈ രണ്ടിനാണ് സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകള്‍ ക്ഷണിക്കുക.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ ഇങ്ങനെ; ആകെ അപേക്ഷ സമർപ്പിച്ച 4,21,621 പേരില്‍ 2,68,192 വിദ്യാർത്ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷൻ നല്‍കി.
സ്‌പോർട്‌സ് ക്വാട്ട – നാലായിരത്തി മുന്നൂറ്റി മുപ്പത്തിയാറ് (4,336) മോഡൽ റസിഡൻഷ്യൽ സ്‌കൂൾ – എണ്ണൂറ്റി അറുപത്തിയെട്ട് (868) കമ്മ്യൂണിറ്റി ക്വാട്ട – പതിനെട്ടായിരത്തി എഴുന്നൂറ്റി അമ്പത് (18,750)
മാനേജ്‌മെന്റ് ക്വാട്ട – പതിനയ്യായിരത്തി നാന്നൂറ്റി എഴുപത്തി നാല് (15,474) അൺ എയിഡഡിൽ ചേർന്നവർ – ഒമ്പതിനായിരത്തി നാൽപത്തിയൊമ്പത് (9,049)
ആകെ മൂന്ന് ലക്ഷത്തി പതിനാറായിരത്തി അറുന്നൂറ്റി അറുപത്തിയൊമ്പത് (3,16,669) സീറ്റുകളിൽ ഇതു വരെ പ്രവേശനം നേടി. അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ – എഴുപത്തി ഏഴായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് (77,997) നിലവിലുള്ള ഒഴിവുകൾ
മെറിറ്റ് – നാൽപതിനായിരത്തി തൊള്ളായിരത്തി അമ്പത് (40,950) സ്‌പോർട്‌സ് – മൂവായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (3,661) കമ്മ്യൂണിറ്റി – അയ്യായിരത്തി അഞ്ഞൂറ്റി മൂന്ന് (5,503) മാനേജ്‌മെന്റ് – ഇരുപത്തി മൂവായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (23,198)
അൺ എയിഡഡ് – നാൽപത്തി നാലായിരത്തി അറുന്നൂറ്റി എൺപത്തി ഏഴ് (44,687) ആകെ ഒഴിവുകൾ – ഒരു ലക്ഷത്തി പതിനെട്ടായിരത്തി മുന്നൂറ്റി മുപ്പത്തിയേഴ് (1,18,337) അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ എഴുപത്തി മൂവായിരത്തി അറുന്നൂറ്റി അമ്പത് (73,650) സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം – ഇരുപത്തി ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് (26,995) മാത്രമാണ്.

ഇനി മലപ്പുറം ജില്ലയിലെ കണക്കിലേക്ക് വരാം.
അപേക്ഷകൾ എഴുപത്തി നാലായിരത്തി എണ്ണൂറ്റി നാൽപത് (74,840) മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയവർ
മെറിറ്റ് – നാൽപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ച് (44,335) സ്‌പോർട്‌സ് ക്വാട്ട – എണ്ണൂറ്റി എഴുപത്തിയഞ്ച് (875) മോഡൽ റസിഡൻഷ്യൽ സ്‌കൂൾ – ഇരുപത്തിയഞ്ച് (25) കമ്മ്യൂണിറ്റി ക്വാട്ട – രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ് (2,990) മാനേജ്‌മെന്റ് ക്വാട്ട – തൊള്ളായിരത്തി പന്ത്രണ്ട് (912) അൺ എയിഡഡിൽ ചേർന്നവർ – എഴുന്നൂറ്റി അറുപത്തിയൊമ്പത് (769) മലപ്പുറം ജില്ലയിൽ ആകെ നാൽപത്തിയൊമ്പതിനായിരത്തി തൊള്ളായിരത്തി ആറ് (49,906) സീറ്റുകളിൽ ഇതു വരെ പ്രവേശനം നേടി.
അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ – പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴ് (10,897)

മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ
മെറിറ്റ് – അയ്യായിരത്തി എഴുന്നൂറ്റി നാൽപത്തിയഞ്ച് (5,745) സ്‌പോർട്‌സ് – മുന്നൂറ്റി അറുപത്തിയഞ്ച് (365)
കമ്മ്യൂണിറ്റി – മൂവായിരത്തി എഴുന്നൂറ്റി അമ്പത്തിയൊമ്പത് (3,759) മാനേജ്‌മെന്റ് – അയ്യായിരത്തി തൊണ്ണൂറ്റിയൊന്ന് (5,091) അൺ എയിഡഡ് – പതിനായിരത്തി നാന്നൂറ്റി അറുപത്തിയേഴ് (10,467) ആകെ ഒഴിവുകൾ – ഇരുപത്തിയൊന്നായിരത്തി അഞ്ഞൂറ്റി അമ്പത് (21,550)
അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ പതിനൊന്നായിരത്തി എൺപത്തി മൂന്ന് (11,083) സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം – പതിനാലായിരത്തി മുപ്പത്തിയേഴ് (14,037) മാത്രമാണ്.

Follow us on

Related News