തിരുവനന്തപുരം:ഈ വർഷം പത്താം ക്ലാസ് പാസായി പ്ലസ്‌വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് ഏർപ്പെടുത്തിയ ‘വിദ്യാധൻ’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് (വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ) സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് എ ഗ്രേ ഡ്ആയാലും മതി. ഓരോ വർഷവും കേരളത്തിലെ 125 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7വർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിലൂടെ തുക അനുവദിക്കുക. പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഓരോ വർഷവും 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് അനുവദിക്കുക. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://vidyadhan.org/apply സന്ദർശിക്കുക. ഫോൺ:9663517131. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ
തിരുവനന്തപുരം:ഹയർ സെക്കന്ററി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് 3 മുതൽ...