പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

ഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാം

Jun 11, 2024 at 5:00 pm

Follow us on

തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്തെ സ്കൂളുകൾക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി നിശ്ചയിച്ചുള്ള വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച്‌ ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്. ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള്‍ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. അധ്യാപക സംഘടനകള്‍ കൂട്ടത്തോടെ ഇതിനെ എതിർത്തെങ്കിലും കോടതി വിധി നടപ്പാക്കേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് 16 ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി 220 അധ്യയനദിനം നിശ്ചയിച്ച്‌ കലണ്ടർ തയാറാക്കിയത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉള്‍പ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 205 ആക്കി മാറ്റുകയായിരുന്നു.

🔵പ്രവർത്തിദിനങ്ങൾ
ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച്‌ ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്. ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള്‍ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. അധ്യാപക സംഘടനകള്‍ കൂട്ടത്തോടെ ഇതിനെ എതിർത്തെങ്കിലും കോടതി വിധി നടപ്പാക്കേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് 16 ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി 220 അധ്യയനദിനം നിശ്ചയിച്ച്‌ കലണ്ടർ തയാറാക്കിയത്.

Follow us on

Related News