തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോൾ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ എത്തുന്നത് 2,44,646 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തി നാല്പത്തി നാലായിരത്തി അറുന്നൂറ്റി നാല്പത്തിയാറ് വിദ്യാർത്ഥികളാണ്. മറ്റു ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ഇങ്ങനെ;
പ്രീ പ്രൈമറി തലം ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി അറുപത്തി മൂന്ന് (1,34,763) പ്രൈമറി തലം – പതിനൊന്ന് ലക്ഷത്തി അമ്പത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി അമ്പത്തി രണ്ട് (11,59,652) അപ്പര്‍ പ്രൈമറി തലം – പത്ത് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി പത്തൊമ്പത് (10,79,019) ഹൈസ്കൂള്‍ തലം – പന്ത്രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ട് (12,09,882) ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – മൂന്ന് ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അഞ്ഞൂറ്റി പതിനഞ്ച് (3,83,515)
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ – ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി പതിമൂന്ന് (28,113) ആകെ – മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്പത്തി നാല് (39,94,944)