തിരുവനന്തപുരം:വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിൽ പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പ്ലസ് വൺ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വിദ്യാർഥി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, മഹിളാ സംഘടനകൾ പ്രതിനിധികളെ ഉൾപ്പെടുത്തി മന്ത്രി യോഗം വിളിച്ചത്. മലബാർ മേഖലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് m നൗഫൽ ഉയർത്തിക്കാട്ടുകയായിരുന്നു. 45530 സീറ്റുകൾ മലബാറിന്റെ അവകാശമാണ്. മലബാർ കേരളത്തിലാണെന്നുമുള്ള വാക്കുകൾ ടീ ഷർട്ടിൽ എഴുതിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നൗഫലിനെ ഹാളിൽ നിന്ന് പുറത്താക്കി. എന്നാൽ ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടർന്നതോടെ കന്റോൺമെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് മാറ്റി.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...